X

ഡോക്ടര്‍ കുത്തേറ്റ് മരിച്ചതില്‍ വ്യാപക പ്രതിഷേധം ; ഹൈക്കോടതിയിൽ ഉച്ചക്ക് പ്രത്യേക സിറ്റിംഗ്

കൊട്ടാക്കര താലൂക്കാശുപത്രിയില്‍ വൈദ്യ പരിശോധനക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ചതില്‍ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമാകുന്നു. . സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഇന്ന് ഉച്ചക്ക് പ്രത്യക സിററിംഗ് നടത്താൻ ഹൈക്കോടതി തീരുമാനിച്ചു. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ജസ്റ്റീസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

വനിത ഡോക്ടർ വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാവ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് പുരോഗമിക്കുന്നു. അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.ഐഎംഎയുടെ നേതൃത്വത്തിൽ സർക്കാർ-സ്വകാര്യ ഡോക്ടർമാരും പണിമുടക്ക് പ്രഖ്യാപിച്ചു.നാളെ രാവിലെ 8 മണി വരെയാണ് പണിമുടക്ക്. .കൊലപാതകത്തിന് കാരണം പോലീസിന്‍റെ ഉത്തരവാദിത്തം ഇല്ലായ്മയാണെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.ഇതിനിടെ അരരോഗ്യമന്ത്രിയുടെ ഡോക്ടറെ കുറ്റപ്പെടുത്തിയുള്ള പ്രസ്താവനക്കെതിരെയും പ്രതിഷേധം ശക്തമായിരിക്കുകയാണ്.

webdesk15: