X

292 കിലോമീറ്റര്‍ ദൂരത്തില്‍ കോട്ടമതില്‍;കേരളം രണ്ടാകും

അര്‍ധാതിവേഗ റയില്‍വേ പദ്ധതിയായ സില്‍വര്‍ലൈന്‍ കേരളത്തെ 292 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടായി വിഭജിക്കുമെന്ന് ഉറപ്പായി. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ 292.728 കി.മി, അതായത് 55 ശതമാനത്തോളമാണ് എംബാങ്ക്മെന്റുകള്‍ (രണ്ട് ഉയര്‍ന്ന പ്രദേശങ്ങളെ ബന്ധിപ്പിച്ച് കോട്ടപോലെ കെട്ടുന്ന കരിങ്കല്‍ നിര്‍മിതി) സ്ഥാപിക്കുന്നത്. 10 മുതല്‍ 20 മീറ്റര്‍ വീതിയിലാണ് ഇവ നിര്‍മ്മിക്കുന്നത്. ഇവയില്‍ ഭൂരിഭാഗത്തിനും അഞ്ച് മീറ്ററില്‍ താഴെ ഉയരം മാത്രമാണുണ്ടാകുക. 5 മുതല്‍ 8 മീറ്റര്‍ വരെ ഉയരത്തിലുള്ള 74 കി.മി എംബാങ്ക്മെന്റാണ് ഉണ്ടാകുക. എട്ട് മീറ്റര്‍ ഉയരമെന്നാല്‍ ശരാശരി രണ്ടുനില കെട്ടിടത്തിന്റെ ഉയരത്തിലേറെയാണ്. മുഖ്യമന്ത്രിയുടെ വാദം അനുസരിച്ച് 292 കിലോമീറ്റര്‍ ദൂരത്തില്‍(നാലു ജില്ലകളുടെ ശരാശരി നീളം) 16 അടി ഉയരത്തില്‍ കരിങ്കല്‍-കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കും. 74 കിലോമീറ്റര്‍ ദൂരം(ഒരു ജില്ലയുടെ ശരാശരി നീളം) അതിലുമേറെ ഉയരത്തിലായിരിക്കും

സില്‍വര്‍ലൈന്‍ പദ്ധതിക്കു വേണ്ടി മാത്രം, പ്രത്യേകമായോ പുതുതായോ സ്വീകരിക്കുന്ന രീതിയല്ല എംബാങ്ക്മെന്റാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. ഇത് ഒരുമിച്ചല്ല. പലഭാഗങ്ങളിലായാണ് സ്ഥാപിക്കുന്നത്. എംബാങ്ക്മെന്റുകളുടെ നിര്‍മാണം കേരളത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണം വസ്തുതാവിരുദ്ധവും അതിശയോക്തിപരവുമാണ്. എംബാങ്ക്‌മെന്റിന്റെ ഓരോ 500 മീറ്ററിലും മുറിച്ചു കടക്കാനുള്ള പാസ്സേജുകളുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു എംബാങ്ക്‌മെന്റ് കേരളത്തെ വെട്ടിമുറിക്കുകയോ വെള്ളപ്പൊക്കമുണ്ടാക്കുകയോ ചെയ്യില്ല. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് ഉറപ്പാക്കുന്നതിനുള്ള ചാലുകള്‍ സില്‍വര്‍ലൈനില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ആകെയുള്ള 530 കിലോമീറ്ററില്‍ 137 കിലോമീറ്ററില്‍ തൂണുകളിലൂടെയോ തുരങ്കങ്ങളിലുടെയോ ആണ് പാത കടന്നുപോകുന്നത്. സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്നത് പ്രതിപക്ഷ ഭാവന മാത്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാമൂഹിക ആഘാത പഠനം 11 ജില്ലകളിലും നടത്തിവരികയാണ് സര്‍വ്വേ പ്രകാരം 137 കിലോമീറ്റര്‍ നെല്‍വയലിലൂടെയാണ് കടന്നുപോകുന്നത്. 1383 ഹെക്ടറാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരിക. ഒരു ഹെക്ടറിന് ഒമ്പത് കോടി നഷ്ടപരിഹാരമായി നല്‍കേണ്ടി വരും.പദ്ധതിക്ക് ചെലവായി കണക്കാക്കുന്ന 63,941 കോടി രൂപയില്‍ നിന്ന് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉദ്പ്പാദനത്തില്‍ രണ്ട് മുതല്‍ മൂന്ന് ലക്ഷം കോടി രൂപയുടെ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്.

അതായത് നിലവിലെ കണക്കുകള്‍ പ്രകാരം 20 മുതല്‍ 30 ശതമാനം വര്‍ധന. കെ റെയില്‍ ഭൂമി ഏറ്റെടുക്കാന്‍ സമരവുമായി ബന്ധപ്പെട്ട 33 കേസുകളില്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദവിവരറിപ്പോര്‍ട്ട് പൂര്‍ത്തീകരിക്കുകയും റെയില്‍വേ മന്ത്രാലയത്തിനും നീതിആയോഗ് അന്തിമാനുമതിക്കായി സമര്‍പ്പിക്കുകയും ചെയ്തു ഇവിടെ നിന്നു അനുമതി കിട്ടുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Test User: