പത്തനംതിട്ട ജില്ലയിൽ പമ്പ, അച്ചൻകോവിൽഎന്നിവിടങ്ങളിൽ വെളളം കരകവിഞ്ഞ് ഒഴുകുന്നതിനാൽ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങൾ പ്രളയ ഭീതിയിലായി.തിരുവല്ല താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളായ അപ്പർ കുട്ടനാട് മേഖലയിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്ന സ്ഥിതിയിലാണ് തിരുവല്ല-കുമ്പഴ സംസ്ഥാന പാതയുൾപ്പെടെ പല സ്ഥലങ്ങളിലും വെള്ളം കയറി.കോട്ടയം ജില്ലയിലും കാലവർഷം ശക്തമായി തുടരുന്നു. മീനച്ചിലാറും മണിമലയാറും പലയിടങ്ങളിലും കരകവിഞ്ഞു. റോഡുകളിൽ വെള്ളം കയറി എം സി റോഡിലും കോട്ടയം – പൂഞ്ഞാർ സംസ്ഥാന പാതയിലും വെള്ളം കയറിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലും മഴ കനത്തതോടെ മണ്ണിടിഞ്ഞും മരം വീണും വിവിധ ഇടങ്ങളിൽ ഗതാഗത തടസ്സം നേരിട്ടു.അണക്കെട്ടുകളിലെയും പുഴകളിലെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.മാങ്കുളം, ശാന്തൻപാറ, രാജാക്കാട്, അടിമാലി മേഖലയിലാണ് കൂടുഹൽ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്.ജലനിരപ്പ് ക്രമീകരിക്കാനായി ചെറിയ അണക്കെട്ടുകളായ ഹെഡ്വർക്സ്, കല്ലാർകുട്ടി, പാംബ്ല, എന്നിവ തുറന്നു.