ഉത്തരകൊറിയയുടെ അക്രമ ഭീഷണികളെ പ്രതിരോധിക്കാനായി ദക്ഷിണകൊറിയക്ക് അമേരിക്കയുടെ സഹായം. ദക്ഷിണകൊറിയയിലെ അമേരിക്കയുടെ ഇടപെടലുകള്‍ ചൈന ഉത്കണ്ഠയോടെയാണ് കാണുന്നത്.
ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ള ടെര്‍മിനല്‍ സംവിധാനങ്ങള്‍ അമേരിക്ക
ദക്ഷിണകൊറിയയില്‍ എത്തിച്ചതായി ഇരു രാജ്യങ്ങളിലേയും പ്രതിരോധ കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു.
ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയ പാശ്ചാത്തലത്തിലാണ് ദക്ഷിണകൊറിയയും അമേരിക്കയും പ്രഖ്യാപനം നടത്തുന്നത്.
കഴിഞ്ഞദിവസത്തെ മിസൈല്‍ വിക്ഷേങ്ങളടക്കം തുടര്‍ച്ചയായി ഉത്തരകൊറിയയുടെ ഭാഗത്തുനിന്നുണ്ടാകു പ്രകോപനപരമായ നീക്കങ്ങള്‍ക്ക് നേരെ നോക്കിനില്‍ക്കാനാകില്ലെന്ന് അമേരിക്കന്‍ പസഫിക് കമ്മാന്‍ഡര്‍ ഹാരി ഹാരിസ് പറയുന്നു.