ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസില്‍ മലയാളി ഉള്‍പ്പടെയുളളവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു. പുണെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് പേരില്‍ പത്രാധിപര്‍, അഭിഭാഷകന്‍, പ്രൊഫസര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ ആരോപണം. ‘അര്‍ബന്‍ മാവോയിസ്റ്റ് ഓപ്പറേറ്റീവ്‌സ്’ എന്നാണ് പൊലീസ് ഇവരെ കുറിച്ച് ആരോപിക്കുന്നത്.
കൊറോഗാവ് യുദ്ധത്തിന്റെ ഇരുന്നാറാം വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന കലാപങ്ങളുടെ പേരിലാണ് ഇവരെ മുംബൈ, ഡല്‍ഹി, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്തത്. റോണാ വില്‍സണ്‍, സുധീര്‍ ധാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമാ സെന്‍, മഹേഷ് റൗട്ട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.