കൊറിയന്‍ സ്ത്രീകളെ മയക്കുമരുന്ന് നല്‍കിയ ശേഷം ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഓസ്‌ട്രേലിയയിലെ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി മുന്‍ പ്രസിഡന്റ് ബാലേഷ് ധന്‍കര്‍ കുറ്റക്കാരന്‍. അഞ്ച് കൊറിയന്‍ സ്ത്രീകളെ പീഡിപ്പിച്ച ഇയാളെ സിഡ്‌നി ഡൗണിങ് സെന്റര്‍ ജില്ലാ കോടതിയാണ് കുറ്റക്കാരണെന്ന് കണ്ടെത്തിയതി.
സിഡ്‌നിയിലെ സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലൈംഗിക കുറ്റകൃത്യമാണ് ബാലേഷിനെതിരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യാജ ജോലികള്‍ക്ക് വാഗ്ദാനം ചെയ്താണ് ലൈംഗികമായി പീഡിപ്പിച്ചെന്ന 5 കൊറിയന്‍ യുവതികളുടെ പരാതികള്‍ക്ക് പിന്നാലെയാണ് ബാലേഷിനെതിരെ ഓസ്‌ട്രേലിയന്‍ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. കട്ടിലിനരികിലും അലാറം ക്ലോക്കിലും ഫോണിലും ഒളിപ്പിച്ച ക്യാമറ ഉപയോഗിച്ച് ലൈംഗികാതിക്രമങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു.
2018 ജനുവരിക്കും ഓക്ടോബറിനും ഇടയില്‍ നടന്ന 39 കുറ്റങ്ങളാണ് ബാലേഷിനെതിരെ ചുമത്തിയിരിക്കുന്നത്. 13 ലൈംഗിക പീഡന കേസുകള്‍, സമ്മതമില്ലാതെ നഗ്ന വീഡിയോ പകര്‍ത്തിയ 17 കേസുകള്‍, 6 മയക്ക് മരുന്ന് കേസ്, മൂന്ന് ശാരീരികോപദ്രവം എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കേസുകള്‍. ബാലേഷിന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന നിരവധി വീഡിയോകള്‍ ലഭിച്ചിട്ടുണ്ടെന്നും സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
ഒ.എ.ഫ്.ഒ ബി.ജെ.പി സ്ഥാപക നേതാവായ ബാലേഷ് ഹിന്ദു കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ മുന്‍ നേതാവ് കൂടിയാണ്. 2014ല്‍ നടന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശന പരിപാടകളുടെ മുഖ്യ സംഘാടകനായിരുന്നു.