X

ഗതാഗത നിയമം ലംഘിച്ചതിന് കൊറിയന്‍ പൗരന് രസീതില്ലാതെ 5000 പിഴ ചുമത്തി; ഡല്‍ഹി പൊലീസുകാരന് സസ്‌പെന്‍ഷന്‍

കൊറിയന്‍ പൗരന് രസീതില്ലാതെ പിഴ ചുമത്തിയതിന് ഡല്‍ഹി പോലീസുകാരന് സസ്‌പെന്‍ഷന്‍. മാസങ്ങള്‍ക്ക് മുമ്പ് നടന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസുകാരന് സസ്‌പെന്‍ഷന്‍ നല്‍കിയത്. ഗതാഗത നിയമം ലംഘിച്ചതിനാണ് ഇയാള്‍ക്കെതിരെ പിഴച്ചുമത്തിയത്.

വീഡിയോയില്‍ മഹേഷ് ചന്ദ് എന്ന പോലീസുകാരന്‍ ട്രാഫിക് നിയമലംഘനത്തിന് 5000 രൂപ കൊറിയക്കാരനായ പൗരനോട് ആവശ്യപ്പെടുന്നു. 500 ആണെന്ന് കരുതി കൊറിയക്കാരന്‍ 500 രൂപ കൊടുക്കുകയും പിന്നാലെ 5000 ആണെന്ന് പൊലീസുകാരന്‍ പറയുകയും ചെയ്യുന്നുണ്ട്. ഇതിനുശേഷം കൊറിയക്കാരന്‍ 5000 രൂപ നല്‍കുകയും പൊലീസുകാരന്‍ നന്ദി പറയുകയും ചെയ്യുന്നുണ്ട്.

വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. എന്നാല്‍ രസീതി നല്‍കുന്നതിന് മുമ്പ് കൊറിയന്‍ പൗരന്‍ വാഹനം എടുത്തു പോയി എന്നാണ് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്‍ പറയുന്നത്.

 

webdesk11: