സോള്‍: വാചകമടി തുടര്‍ന്നാല്‍ യു.എസ് കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. യുഎസ് അവരുടെ നിഷേധാത്മക നിലപാട് തിരുത്തുന്നതുവരെ ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും സന്നദ്ധരല്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി. ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുന്നുവെന്ന യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെയുടെ പ്രസ്താവനയാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്.
ഉത്തരകൊറിയന്‍ സ്ഥാപകദിനമായ സെപ്റ്റംബര്‍ ഒന്‍പതിനു അവര്‍ മറ്റൊരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചേക്കുമെന്ന ആശങ്കകള്‍ ശക്തമായിരിക്കെയാണ് പ്രകോപനം തുടര്‍ന്ന് അവര്‍ വീണ്ടും രംഗത്തെത്തിയത്. സ്‌ഫോടകശേഷി കൂടിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് കഴിഞ്ഞ ദിവസം ഉത്തരകൊറിയ ലോകത്തെ ഞെട്ടിച്ചിരുന്നു. രാജ്യം സ്ഥാപിതമായതിന്റെ വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് കൊഴുപ്പുകൂട്ടന്‍ സെപ്റ്റംബര്‍ ഒന്‍പതിനോ ഉത്തരകൊറിയയിലെ ഭരണകക്ഷിയുടെ സ്ഥാപകദിനമായ ഒക്ടോബര്‍ പത്തിനോ പരീക്ഷണം നടത്തിയേക്കാമെന്നായിരുന്നു റിപ്പോര്‍ട്ട്.