X

ഗൊരഖ്പൂര്‍ കൂട്ടശിശുമരണം: ഒമ്പതംഗ പ്രതിപ്പട്ടികയില്‍ ഇവരൊക്കെ

ലക്‌നോ: രാജ്യത്തെ ഞെട്ടിച്ച ഗൊരഖ്പൂര്‍ കൂട്ടശിശുമരണ കേസില്‍ ഒമ്പതു പേരെ ഉള്‍പ്പെടുത്തി പ്രതിപ്പട്ടിക തയാറായി. ബിആര്‍ഡി മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ.രാജീവ് മിശ്ര, ഭാര്യ ഡോ.പൂര്‍ണിമ ശുക്ല എന്നിവരാണ് പ്രധാന പ്രതികള്‍. ഇവരെ കൂടാതെ ശിശുരോഗ വിഭാഗം തലവന്‍ ഡോ.കഫീല്‍ഖാന്‍, ഓക്‌സിജന്‍ വിതരണക്കാരന്‍ പുഷ്പ സെയില്‍സ് ഉടമ മനീഷ് ഭണ്ഡാരി എന്നിവരുടെ പേരുകളും എഫ്‌ഐആറിലുണ്ട്. ലക്‌നോവിലെ ഹസ്രത്ഗഞ്ജ് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ തയാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ടുകള്‍ ദുര്‍വിനിയോഗം ചെയ്യല്‍, മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നടപടി. ബോധപൂര്‍വമായ നരഹത്യ, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

chandrika: