മാവൂർ: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനുനേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ആറ് കോടി ചെലവിൽ പരിഷ്കരിച്ച കൂളിമാട്-എരഞ്ഞിമാവ് റോഡ് ദിവസങ്ങൾക്കകം തകർന്നതിലും പ്രവൃത്തിയിൽ അഴിമതി ആരോപിച്ചുമാണ് പ്രതിഷേധം.
മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ കണ്ണിപറമ്പ് റോഡിൽനിന്ന് മാവൂർ-കോഴിക്കോട് റോഡിലേക്ക് പ്രവേശിക്കുന്ന പഴയ ദീദ ടാക്കീസിനുസമീപത്തുവെച്ചാണ് കരിങ്കൊടി കാണിച്ചത്.