X

കൂടത്തായി മോഡല്‍ കൂട്ടക്കൊലയെന്ന് സംശയം; തിരുവനന്തപുരത്ത് കുടുംബത്തിലെ 7 പേരുടെ മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം: കൂടത്തായി മാതൃകയിലുള്ള കൂട്ടക്കൊല തിരുവനന്തപുരം കരമനയിലും നടന്നതായി പരാതി. കരമനയ്ക്ക് സമീപം കാലടി കൂടത്തില്‍ കുടുംബത്തിലെ ഏഴു പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചെന്ന പരാതിയില്‍ കരമന പോലീസ് അന്വേഷണം തുടങ്ങി. കുടുംബത്തില്‍ തുടര്‍ച്ചയായി നടന്ന മരണങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഇതിനു പിന്നാലെ 50 കോടിയോളം രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തെന്നുമാണ് പരാതി.

ദുരൂഹമരണങ്ങള്‍ക്ക് പിന്നില്‍ കുടുംബത്തിലെ കാര്യസ്ഥനായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയ്ക്ക് പങ്കുണ്ടെന്ന് പരാതിയില്‍ പറയുന്നു. മരണങ്ങള്‍ അസ്വാഭാവികതയുള്ളതായി ജില്ലാ െ്രെകം ബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്.

കൂടത്തില്‍ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകനായ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരന്റെ മകന്‍ ജയമാധവന്‍ എന്നിവരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഇതില്‍ ഏറ്റവും ഒടുവിലായി കൊല്ലപ്പെട്ട ജയമാധവന്റെ ബന്ധുവായ അനില്‍കുമാറാണ് സംഭവത്തില്‍ പരാതി നല്‍കിയത്.

പ്രദേശത്തെ ധനിക കുടുംബമായിരുന്ന ഇവരുടെ 50 കോടി രൂപയോളം മൂല്യം വരുന്ന സ്വത്തുക്കള്‍ കുടുംബാംഗങ്ങളുടെ മരണശേഷം കൈമാറ്റം ചെയ്യപ്പെട്ടുവെന്നും ഈ സ്വത്തുക്കള്‍ ഇപ്പോള്‍ കുടുംബത്തിന് പുറത്തുള്ളവരുടെ കൈവശമാണുള്ളതെന്നും പരാതിയില്‍ പറയുന്നു. മുന്‍പ് കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ എന്നയാള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. 2018ല്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് മരണങ്ങളില്‍ ദുരൂഹതയുള്ളതായി െ്രെകം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

chandrika: