X

കൂടത്തായി: അഞ്ച് പേര്‍ക്ക് സയനൈഡും അന്നമ്മക്ക് കീടനാശിനിയും നല്‍കിയെന്ന് ജോളി; പൊന്നാമറ്റം തറവാട്ടില്‍ ഇന്ന് തെളിവെടുപ്പ്

കോഴിക്കോട്: ഭര്‍ത്തൃമാതാവ് അന്നമ്മയെ കീടനാശിനി നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി. 2002 ലാണ് സംഭവമെന്നും ജോളി െ്രെകം ബ്രാഞ്ച് സംഘത്തോട് വെളിപ്പെടുത്തി.

അന്നമ്മ മരിച്ച് കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ടോം തോമസ്, റോയ് തോമസ് എന്നിവരെയും ജോളി കൊലപ്പെടുത്തി. ടോം തോമസ്, റോയ് തോമസ്, മാത്യു, സിലി, ആല്‍ഫിന്‍ എന്നിവരെ പൊട്ടാസ്യം സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും ജോളി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

അതേസമയം, ജോളി ഉള്‍പ്പടെയുള്ള മൂന്ന് പ്രതികളെ ഇന്ന് പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ട് വരും. ജോളി, സയനൈഡ് എത്തിച്ചു കൊടുത്ത ബന്ധു മാത്യു, ജ്വല്ലറി ജീവനക്കാരന്‍ പ്രജികുമാര്‍ എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിക്കുക.

ആദ്യ ഭര്‍ത്താവായിരുന്ന റോയ് തോമസിന് മക്കളെ ഉറക്കി കിടത്തിയ ശേഷമാണ് സയനൈഡ് നല്‍കിയതെന്നും ജോളി ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ നാല് കാരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ജോളി വ്യക്തമാക്കി.

chandrika: