X
    Categories: gulfNews

കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന അഹ് ലന്‍ കൊണ്ടോട്ടി സീസണ്‍ 2 ജൂണ്‍ 2 വ്യാഴാഴ്ച നടക്കും

ദമ്മാം :കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന അഹ് ലന്‍ കൊണ്ടോട്ടി സീസണ്‍ 2 ജൂണ്‍ 2 വ്യാഴാഴ്ച നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ സ്ഥിതി ചെയ്യുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്‍ററിന് താങ്ങാവുക എന്ന ലക്ഷ്യവും അതോടൊപ്പം ഈ സ്ഥാപനത്തെ പൊതു സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് അഹ് ലന്‍ കൊണ്ടോട്ടി എന്ന പേരില്‍ സാംസ്കാരിക സംഗമം നടത്തുന്നത്. നിര്‍ധനരായ നൂറുകണക്കിന് വൃക്ക രോഗികള്‍ക്ക് ആശ്വാസമായി നിലകൊള്ളുന്ന കൊണ്ടോട്ടി ഡയാലിസിസ് സെന്‍ററിന് രണ്ടു വര്‍ഷമായി പ്രവാസലോകത്ത്‌ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

ജൂണ്‍ 2 വ്യാഴാഴ്ച വൈകീട്ട് ഏഴരക്ക് ദമ്മാം ഫൈസലിയ്യയിലെ ഖസര്‍ ലയാലി ഹസ്ന ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി വിവിധ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച അഹമദ് പുളിക്കല്‍,കെകെ ആലിക്കുട്ടി,സി അബ്ദുല്‍ ഹമീദ് എന്നിവര്‍ക്ക് യഥാക്രമം സി എച്ച് മുഹമ്മദ് കോയ,സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,ഇ അഹമ്മദ് സ്മാരക പുരസ്കാര സമര്‍പ്പണം നടത്തും.

അതോടൊപ്പം കിഴക്കന്‍ പ്രവിശ്യിലെ പ്രവാസലോകത്ത്‌ വിവിധ മേഖലകളില്‍ ശോഭിച്ച കൊണ്ടോട്ടി നിവാസികളായ പ്രമുഖരെ ആദരിക്കും. പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി മാപ്പിളപ്പാട്ട് രംഗത്ത് മൂന്ന്‍ പതിറ്റാണ്ട് കാലാമായി നിറഞ്ഞു നില്‍ക്കുന്ന കണ്ണൂര്‍ ശരീഫ് നയിക്കുന്ന പ്രമുഖ ഗായകരായ ഫസിലാ ബാനു,സജില സലിം, സലീല്‍ സലിം എന്നിവര്‍ പങ്കെടുന്ന ഇശല്‍ നൈറ്റ് അരങ്ങേറും. ഹകീം,നബീല്‍,മുബഷിര്‍
എന്നിവരുടെ നേതൃത്വത്തിലുള്ള ഓര്‍ക്കെസ്ട്ര ഇശല്‍ നൈറ്റ് സംഗീത സാന്ദ്രമാക്കും.

പരിപാടിയുടെ ഏകോപനത്തിനു ഒരു മാസത്തിലേറെയായി വിപുലമായ സ്വാഗത സംഘം പ്രവര്‍ത്തിച്ചു വരുന്നതായും
സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി പ്രസിഡന്റ്‌ മുഹമ്മദ് കുട്ടി കോടൂർ, ജനറല്‍ സെക്രട്ടറി ആലിക്കുട്ടീ ഒളവട്ടൂര്‍, ട്രഷറർ സിപി ശരീഫ് ചോലമുക്ക്, ദമ്മാം മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ്‌ ഹുസൈൻ കെ പി, കൊണ്ടോട്ടി മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ ആസിഫ് മേലങ്ങാടി, ജനറൽ സെക്രട്ടറി റസാഖ് ബാവു ഒമാനൂർ, ട്രഷറർ അസീസ്‌ കാരാട് എന്നിവര്‍ സംബന്ധിച്ചു..

Test User: