കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം പ്രഥമ വനിതാ വിങ് കമ്മിറ്റിയെ ടി.വി. ഇബ്രാഹിം എം.എൽ.എ പ്രഖ്യാപിച്ചു. മലസ് അൽ മാസ് ഓഡിറ്റോറിയത്തിൽ ചേർന്ന കൗൺസിൽ മീറ്റിൽ പുതിയ കമ്മിറ്റിക്ക് യോഗം ഐക്യകണ്ഠേന രൂപം നൽകി. മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് റസാഖ് ഓമാനൂർ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി ട്രഷറർ മുനീർ വാഴക്കാട് ഉദ്ഘാടനം ചെയ്തു.
കെ.കെ. കോയാമു ഹാജി, ചെറുകാവ് പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ബദറു പേങ്ങാട്, ഷറഫു പുളിക്കൽ, ബഷീർ സിയാംകണ്ടം, ജലീൽ തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം വൈസ് പ്രസിഡൻറ് ബഷീർ വിരിപ്പാടം, എ.കെ. ലത്തീഫ്, ഫസലു കുമ്മാളി, മീരാൻ സാഹിബ്, മണ്ഡലം ട്രഷറർ ഫിറോസ് പള്ളിപ്പടി എന്നിവർ യോഗത്തിൽ പങ്കെടുത്തു. തമന്ന ഷറഫ് ഖിറാഅത്ത് നിർവഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് നിസാം പരതക്കാട് സ്വാഗതവും വനിത വിങ് വൈസ് പ്രസിഡൻറ് ഹുദാ നിബൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: റൈഹാന ഹുസൈൻ (ചെയർ.), നുസൈബ ഷറഫ് (പ്രസി.), സഹ്ല ഫസൽ (ജന. സെക്ര.), നബീല റിസ (ട്രഷ.), നബീല റിയാസ്, ഹിബ സയ്ദ്, ഹുദാ നിബൽ (വൈ. പ്രസി.), ദിൽഷ ബാസിൽ, ലബീബ ഷഫീഖ്, ജിൻഷ മുബാറക് (ജോ. സെക്ര.).