നവംബര്‍ ഒന്ന് മുതല്‍ കൊണ്ടോട്ടി ടൗണില്‍ നടപ്പിലാക്കാന്‍ നിശ്ചയിച്ചിരുന്ന ട്രാഫിക് പരിഷ്‌കരണം റിജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറ്റിയുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ നടപ്പിലാക്കുന്നത് താല്‍ക്കാലികമായി മാറ്റിവെക്കാന്‍ ഇന്ന് (ചൊവ്വ) ചേര്‍ന്ന നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയുടെ അടിയന്തര യോഗം തീരുമാനിച്ചു.
അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാല്‍ ഉടന്‍ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുമെന്നും ടിവി ഇബ്രാഹിം എംഎല്‍എ അറിയിച്ചു. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി ടി ഫാത്തിമത്ത് സുഹറാബി അധ്യക്ഷയായി. ട്രാഫിക് പരിഷ്‌കരണ ഇമ്പ്‌ലിമെന്റ് കണ്‍വീനര്‍ എ മുഹിയുദ്ദീന്‍ അലി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ അഷറഫ് മടാന്‍ ,സി .മിനിമോള്‍ ,റംല കൊടവണ്ടി, അഭിന പുതിയറക്കല്‍,മലപ്പുറം ജോയിന്റ് ആര്‍ ടി ഒ അന്‍വര്‍,ട്രാഫിക് എസ് ഐ അബ്ദുള്‍ നാസര്‍, എസ്.ഐ പി .കെ അനന്തന്‍, നഗരസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.