ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലാബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇതിഹാസതാരം വിന്‍സന്റ് കൊമ്പനി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ബെല്‍ജിയം ക്ലബ്ബ് ആന്‍ഡെര്‍ലെചിലായിരുന്നു കൊമ്പനി കരിയറിന്റെ അവസാന ഘട്ടത്തില്‍ കളിച്ചത്. കളിക്കാരനെന്ന നിലയില്‍ ഇനി ഇല്ലെന്നും പരിശീലകന്റെ റോളിലായിരുക്കും ഇനിയുണ്ടാകുകയെന്നും അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം താരം മാഞ്ചസ്റ്റര്‍ സിറ്റി വിട്ടിരുന്നു.ആന്‍ഡെര്‍ലെചില്‍ കളിക്കാരനും പരിശീലകനുമായാണ് ചുമതലയേറ്റിരുന്നത്. ഇനിയും ക്ലബ്ബിന്റെ പരിശീലകനായി താരം തുടരും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ക്യാപ്റ്റനായിരുന്ന കൊമ്പനി ക്ലബ്ബിനൊപ്പം 14 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഇതില്‍ നാലു പ്രീമിയര്‍ ലീഗ് കിരീടവും രണ്ടു എഫ്.എ കപ്പും ഉള്‍പ്പെടുന്നു. 11 വര്‍ഷം സിറ്റിയില്‍ കളിച്ച താരം 360 മത്സരങ്ങളില്‍ ജഴ്‌സിയണിഞ്ഞു.