കൊല്ലത്ത് തിരുനെൽവേലി സ്വദേശികളായ ദമ്പതിമാർ വലിച്ചെറിഞ്ഞ ഒരുവയസ്സുകാരിയുടെ സംരക്ഷണം സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ചിന്നക്കട കുറവൻ പാലത്തെ വാടക വീട്ടിൽ മദ്യപാനത്തിനിടെയാണ് ദമ്പതികൾ കുട്ടിയെ വലിച്ചെറിഞ്ഞത്.ഗുരുതരാവസ്ഥയിലായ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്തി.രുവനന്തപുരം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് സമിതി സംരക്ഷണം ഏറ്റെടുത്തത്പ.രിചരണത്തിനായി സമിതിയിൽ നിന്നുള്ള അമ്മമാരെ ആശുപത്രിയിൽ എത്തിച്ചു.
കുട്ടിയുടെ ആരോഗ്യം വീണ്ടെടുത്ത് വരുന്നതായും അപകട നില തരണം ചെയ്തതിനാൽ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു.വലിച്ചെറിഞ്ഞ ആഘാതത്തിൽ തലയുടെ പുറക് വശത്ത് പൊട്ടൽ സംഭവിച്ചിരുന്നു.തിരുനെൽവേലി സ്വദേശികളായ ഭർത്താവ് മുരുകനും ഭാര്യ മാരിയമ്മയുമായി ഒരുമിച്ച് മദ്യപിക്കുമ്പോഴാണ് അരികിലെത്തിയ കുട്ടിയെ പിതാവ് മുരുകൻ വലിച്ചെറിഞ്ഞത്.