കൊല്ലം ചവറയിൽ ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു.കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് സമീപം താമസിക്കുന്ന കിരൺ (48), ചവറ പുതുക്കാട് കൃഷ്ണനിലയത്തിൽ രാധാകൃഷ്ണൻ (55) എന്നിവരാണ് മരിച്ചത്. കരുനാഗപ്പള്ളി ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയും എതിർദിശയിൽ വരുകയായിരുന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.ദേശീയപാതയിൽ ചവറ ബസ്റ്റാന്റിന് സമീപമായിരുന്നു അപകടം.