കൊല്ലം: ട്യൂഷന്റെ മറവില്‍ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപികയ്‌ക്കെതിരേ പൊലീസ് കേസെടുത്തു. തങ്കശ്ശേരിയില്‍ താമസിക്കുന്ന, നഗരത്തിലെ ഒരു സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരേയാണ് പൊലീസ് കേസെടുത്തത്.
ട്യൂഷന് എത്തിയിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വീട്ടില്‍ ഒരുമിച്ച് താമസിക്കാന്‍ അധ്യാപിക അവസരം ഒരുക്കിയിരുന്നു. പെണ്‍കുട്ടികളുടെ ഫോണ്‍ അധ്യാപിക ഉപയോഗിക്കാറുണ്ട്. കുട്ടികളുടെ പേരില്‍ സാമൂഹികമാധ്യമത്തില്‍ അക്കൗണ്ട് ഉണ്ടാക്കി അധ്യാപിക മറ്റുള്ളവരുമായി ചാറ്റ് ചെയ്തിരുന്നു. ഇത് കുട്ടികള്‍ തന്നെ ചെയ്തതാണെന്നും ഇത് പുറത്തറിയിക്കുമെന്നും പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തിയതായി കാട്ടി വിദ്യാര്‍ത്ഥികള്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റിക്ക് പരാതി നല്‍കി.
വിവരം പുറത്തുപറയാതിരിക്കണമെങ്കില്‍ വീട്ടില്‍പ്പോയി പണം കൊണ്ടുവരാന്‍ അധ്യാപിക ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. ഇതെത്തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ സിറ്റി പോലീസ് കമ്മിഷണര്‍ ടി.നാരായണനു പരാതി നല്‍കി.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തിട്ടുണ്ട്. അധ്യാപികയ്‌ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.പി.സജിനാഥ് അറിയിച്ചു.