കൊല്ലം: പുനലൂര്‍ മഞ്ഞമണ്‍കാലയില്‍ യുവതിയെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ലിജി ജോണാണ് (34) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. കുട്ടികള്‍ ട്യൂഷനു പോയ സമയത്തായിരുന്നതിനാല്‍ വീട്ടില്‍ ആരുമില്ലായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു.
പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്നു ലിജി. ലിജിയുടെ ഭര്‍ത്താവും കൊല്ലത്തെ ആശുപത്രിയിലെ നഴ്‌സാണ്. പുനലൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.