കൊല്ലം ചെങ്ങമനാട് നടുറോഡിൽ വെച്ച് മകൻ അമ്മയെ കുത്തിക്കൊന്നു

കൊല്ലം ചെങ്ങമനാട് നടുറോഡിൽ വെച്ച് മകൻ അമ്മയെ കുത്തിക്കൊന്നു. പത്തനാപുരം തലവൂർ സ്വദേശി മിനി(50) ആണ് മരിച്ചത്. കൊല്ലം ചെങ്ങമനാട് ജംഗ്ഷനിലായിരുന്നു സംഭവം. സംഭവത്തിന്‌ ശേഷം ഓടി രക്ഷപ്പെട്ട മകൻ ജോമോനെ (30 )നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.മിനി മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് മിനിയെ കൂട്ടികൊണ്ട് പോകുമ്പോഴായിരുന്നു കൊലപാതകമെന്നും മകനും മാനസിക വെല്ലുവിളിയുള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.

webdesk15:
whatsapp
line