X

കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു

കൊല്ലം കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു.കുണ്ടറ മുക്കോട് സ്വദേശിനി അനീഷ (35) ആണ് മരിച്ചത്. കൊട്ടാരക്കര പുലമൺ ട്രാഫിക്ക് സിഗ്നലിലാണ് അപകടമുണ്ടായത്.മൃതദേഹം കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് മരിച്ച അനീഷ. ജോലിക്കായി പോകുന്ന വഴിയാണ് അപകടമുണ്ടായത്.

webdesk15: