കൊല്‍ക്കത്ത: സുവബ്രത മജുംദാര്‍ എന്ന കൊല്‍ക്കത്തക്കാരന്‍ സ്വന്തം അമ്മയുടെ മൃതദേഹം വീട്ടില്‍ ഫ്രീസറില്‍ സൂക്ഷിച്ചത് മൂന്നുവര്‍ഷം. എഫ്.സി.ഐ ഉദ്യോഗസ്ഥയായിരുന്ന അമ്മയുടെ പെന്‍ഷന്‍ കിട്ടുന്നതിനാണ് ഇയാള്‍ ഇങ്ങനെ ചെയ്തത്. ലെതര്‍ ടെക്‌നോളജിസ്റ്റായ ഇയാള്‍ക്ക് മൃതദേഹം അഴുകാതിരിക്കാനും ഗന്ധം വരാതിരിക്കാനുമുള്ള മാര്‍ഗങ്ങള്‍ അറിയാമായിരുന്നു.
80 കാരിയായ ബീന മസൂംദാര്‍ 2015 ഏപ്രില്‍ ഏഴിനാണ് മരിച്ചത്. ബെഹ്‌ലയിലെ ജെയിംസ് ലോങ് സരണിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. എഫ്.സി.ഐ ഉദ്യോഗസ്ഥയായി വിരമിച്ച ബീനക്ക് മാസത്തില്‍ 50,000 രൂപ പെന്‍ഷനുണ്ടായിരുന്നു. ഇത് തുടര്‍ന്നും കിട്ടുന്നതിനാണ് ഇയാള്‍ അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത്. അമ്മയുടെ വിരലടയാളം ഉപയോഗിച്ചാണ് മരണശേഷവും ഇയാള്‍ പെന്‍ഷന്‍ തുക കൈപ്പറ്റിയിരുന്നത്.
വീട്ടിലെത്തിയ സമീപവാസികളായ യുവാക്കള്‍ രാസപദാര്‍ത്ഥങ്ങളുടെ രൂക്ഷ ഗന്ധത്തില്‍ സംശയം പ്രകടിപ്പിക്കുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം കണ്ടെത്തിയത്.