കേപ്ടൗണ്‍: നായകന്‍ വിരാട് കോഹ്‌ലി ഒരിക്കല്‍കൂടി വിശ്വരൂപം പുറത്തെടുപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരെയായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ സ്‌കോര്‍ 300 കടന്നു. 159 പന്ത് നേരിട്ട കോഹ് ലി 12 ഫോറിന്റെയും രണ്ടു സിക്‌സി ന്റെയും അകമ്പടിയോടെ 160 റണ്‍സുമായി പുറത്താതാതെ നിന്നതോടെ 50 ഓവറില്‍ ആറിന് 303 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു ഇന്ത്യയുടെ ഇന്നിങ്‌സ്. പരമ്പരയില്‍ രണ്ടാം സെഞ്ചുറിയാണ് കോഹ്‌ലി നേടുന്നത്. നേരത്തെ ഡര്‍ബനില്‍ നടന്ന ആദ്യ ഏകദിനത്തിലും കോലി സെഞ്ചുറി നേടിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപണര്‍ രോഹിത് ശര്‍മ്മയെ റണ്ണെടുക്കും മുമ്പ് നഷ്ടപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഫോം കണ്ടെത്തനായി വിഷമിക്കുന്ന രോഹിതിനെ റബാഡാണ് മടക്കിയത്. പീന്നിട് രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാനും കോഹ് ലിയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടുനയിക്കുകയായിരുന്നു.ഇരുവരും രണ്ടാം വിക്കറ്റില്‍ 140 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 63 പന്തില്‍ 12 ഫോറിന്റെ അകമ്പടിയോടെ 76 റണ്‍സെടുത്ത ധവാനെ പുറത്താക്കി ഡുമിനി ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു.
പിന്നീട് ക്രീസിലെത്തിയ അജിങ്ക്യ രഹാനെ(11)യും ഹാര്‍ദിക് പാണ്ഡ്യ(14)യും എം.എസ് ധോണി(10)യും പെട്ടെന്ന് പുറത്തായി. ഭുവനേശ്വര്‍ കുമാര്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്കായി ഡുമിനി രണ്ടു വിക്കറ്റ് നേടിയപ്പോള്‍ റബാഡയും മോറിസും താഹിറും ഒരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
ആദ്യ രണ്ടു ഏകദിനങ്ങളിലും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.