X
    Categories: MoreViews

നാഗ്പൂര്‍ ടെസ്റ്റ് : കോഹ്‌ലിക്ക് സെഞ്ച്വറി, റെക്കോര്‍ഡ് ; പഴങ്കഥയാക്കിയത് ഗവാസ്‌കര്‍, പോണ്ടിങ്, സ്മിത്ത് എന്നിവരുടെ റെക്കോര്‍ഡുകള്‍

നാഗ്പൂര്‍: ശ്രീലങ്കക്കെതിരായ നാഗ്പുര്‍ ടെസ്റ്റില്‍ മുരളി വിജയ്ക്കും ചേതേശ്വര്‍ പൂജാരക്കും പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും സെഞ്ചുറി. ടെസ്റ്റ് ക്രിക്കറ്റില്‍ 19–ാം സെഞ്ചുറി നേടിയ കോഹ്‌ലി നായകനെന്ന നിലയില്‍ ഒരു കലണ്ടര്‍ വര്‍ഷം മൂന്നു ഫോര്‍മാറ്റുകളിലായി 10 ശതകം നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡിനാണ് ഉടമയായത്.

കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ സെഞ്ചുറി നേടിയ റെക്കോര്‍ഡില്‍ റിക്കിപോണ്ടിങ്ങിനെയും, ഗ്രേയാം സ്മിത്തിനെയുമാണ് കോഹ്‌ലി മറികടന്നത്. 2005ലും 2006ലും റിക്കി പോണ്ടിങ്, 2005ല്‍ ഗ്രേയം സ്മിത്ത് എന്നിവര്‍ നേടിയ ഒന്‍പതു സെഞ്ചുറികളുടെ റെക്കോര്‍ഡാണ് ഇതോടെ കോഹ്‌ലി പഴങ്കഥയായത്.ഇന്ത്യന്‍ നായകനെന്ന നിലയില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തമാക്കി. സുനില്‍ ഗവാസ്‌കറുടെ 11 സെഞ്ചുറികളുടെ റെക്കോര്‍ഡാണ് നിലവില്‍ ക്യാപ്റ്റനെന്ന നിലയില്‍ 12 സെഞ്ചുറികളുമായി കോഹ്‌ലി ഇതുമറികടന്നു. പത്ത് ഫോറിന്റെ അകമ്പടിയോടെ 130 പന്തിലാണ് നാഗ്പൂരില്‍ ചരിത്ര സെഞ്ച്വറി കോഹ്‌ലി നേടിയത്.

chandrika: