ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനാണ് ഉപനായകന്‍ വിരാട് കോഹ്‌ലി. ഇന്ത്യയുടെ മറ്റൊരു സച്ചിനെന്നാണ് കോഹ്ലിയെ വിശേഷിപ്പിക്കാറ്. സച്ചിന്‍ ഫോമിലായില്ലെങ്കില്‍ ഇന്ത്യ തോല്‍ക്കുന്നൊരു പതിവുണ്ടായിരുന്നു പണ്ട്. അതെ ഗതി ഇപ്പോള്‍ വിരാട് ഫോമിലായില്ലെങ്കിലും ടീമിന് സംഭവിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടി വരും ഈ കണക്കുകള്‍ നോക്കിയാല്‍.
ന്യൂസിലാന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ കോഹ്‌ലി പെട്ടെന്ന് പുറത്തായിരുന്നു. 243 എന്ന ചെറിയ സ്‌കോര്‍ പിന്തുടരുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടതും ഇതാണ് കാരണമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നത്. 2011 ലോകകപ്പിന് ശേഷം കോഹ്‌ലി 20 റണ്‍സിന് താഴെ സ്‌കോര്‍ ചെയ്ത 24ല്‍ 13 മത്സരങ്ങളിലും ഇന്ത്യ തോറ്റു.
Dont miss: ഇന്ത്യ തോറ്റത് ഈ തകര്‍പ്പന്‍ ക്യാച്ചില്‍……..ധോണി പുറത്തായത് ഇങ്ങനെ
ജയിച്ചത് എട്ടു മത്സരങ്ങളില്‍
എട്ട് മത്സരങ്ങളിലാണ് ജയിച്ചത്. രണ്ട് മത്സരങ്ങളില്‍ സമനിലയില്‍ പിരിഞ്ഞു. അതായത് കോഹ്ലിയുടെ ഫോം അനുസരിച്ച് നോല്‍ക്കുകയാണെങ്കില്‍ 33 ശതമാനം ആണ് ഇന്ത്യയുടെ വിന്നിങ് റേറ്റ്.
ഡല്‍ഹിയില്‍ നടന്ന ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ വിരാട് കോഹ് ലി 9 റണ്‍സാണ് നേടിയത്. അതേസമയം ധര്‍മശാലയില്‍ കിവികള്‍ക്കെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ കോഹ് ലി 85 റണ്‍സാണ് നേടിയത്. ഇതില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ വിജയലക്ഷ്യം ചെറുതാണെങ്കിലും കോഹ്ലി ഒഴികെ ആര്‍ക്കും തിളങ്ങാനായിരുന്നില്ല. കോഹ് ലിയെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നത് ടീം ഇന്ത്യക്ക് അത്ര ഗുണകരമാവില്ലെന്നാണ് ക്രിക്കറ്റ് ലോകത്ത് നിന്നുള്ള വിലയിരുത്തല്‍.