X

കോഹ്‌ലി ക്യാപ്റ്റന്‍: ഐ.സി.സി ഏകദിന ടീം പ്രഖ്യാപിച്ചു

ദുബൈ: 2016ലെ ഐ.സിസി ഏകദിന ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലിയാണ് ഐ.സി.സി ഏകദിന ക്യാപ്റ്റന്‍. ധോണി ടീമല്‍ ഇടം നേടിയില്ല. രോഹിത് ശര്‍മ്മ, രവീന്ദ്ര ജദേജ എന്നിവരാണ് ടീം ഇന്ത്യയിലെ മറ്റുള്ളവര്‍. പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, സിംബാബ്‌വെ എന്നീ മുന്‍നിര ക്രിക്കറ്റ് രാജ്യങ്ങളില്‍ നിന്ന് ആര്‍ക്കും ഇടം നേടാനായില്ല. ദക്ഷിണാഫ്രിക്കയില്‍ നിന്ന് നാല്‌ പേരും ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേരും ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും ഇടം നേടി.

 
ടീം:ഡേവിഡ് വാര്‍ണര്‍(ഓസ്‌ട്രേലിയ) ക്വിന്റണ്‍ ഡി കോക്ക്,(ദക്ഷിണാഫ്രിക്ക) രോഹിത് ശര്‍മ്മ(ഇന്ത്യ) വിരാട് കോഹ്ലി(ഇന്ത്യ) എബി ഡിവില്ലിയേഴ്‌സ്(ദക്ഷിണാഫ്രിക്ക) ജോസ് ബട്ട്‌ലര്‍(ഇംഗ്ലണ്ട്) മിച്ചല്‍ മാര്‍ഷ്(ഓസ്‌ട്രേലിയ) രവീന്ദ്ര ജദേജ(ഇന്ത്യ) മിച്ചല്‍ സ്റ്റാര്‍ക്ക്(ഓസ്‌ട്രേലിയ) കാഗിസോ റബാദ(ദക്ഷിണാഫ്രിക്ക) സുനില്‍ നരേയ്ന്‍(വെസ്റ്റ് ഇന്‍ഡീസ്)ഇംറാന്‍ താഹിര്‍(ദക്ഷിണാഫ്രിക്ക)

രാഹുല്‍ ദ്രാവിഡ്, ഗാരി ക്രിസ്റ്റണ്‍, കുമാര്‍ സംഗക്കാര എന്നിവരാണ് ടീമിനെ തെരഞ്ഞെടുത്തത്. കളിക്കാരുടെ ഒരു വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കോഹ്‌ലിയും മിച്ചല്‍ സ്റ്റാര്‍ക്കും മൂന്നം തവണയാണ് ടീമില്‍ ഇടം കണ്ടെത്തുന്നത്. എന്നാല്‍ ടെസ്റ്റില്‍ ക്യാപ്റ്റനായ ശേഷം ആദ്യമായാണ് കോഹ്ലി ഐ.സി.സിയുടെ ഏകദിന ക്യാപ്റ്റനാവുന്നത്.

2016ലെ ഐ.സി.സി ഏകദിന ടീം

chandrika: