ലോകകപ്പ് തീരും വരെ കട്ടൗട്ടുകള്‍ മാറ്റില്ലെന്ന് കൊടുവള്ളി നഗരസഭ.ഖത്തര്‍ ലോകപ്പ് കഴിയും വരെ ഇത് മാറ്റാന്‍ കഴിയില്ലെന്ന് നഗരസഭ വ്യക്തമാക്കി.രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളുടെ പിന്തുണ നഗരസഭയ്ക്കുണ്ട്. പരിസ്ഥിതി പ്രശ്നമുണ്ടാക്കുമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും നഗരസഭ വ്യക്തമാക്കി.
കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച സംഭവത്തില്‍ ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ടില്‍ ഇടപെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍.കട്ടൗട്ടിന് എതിരെ ഉയര്‍ന്നു വന്നിട്ടുള്ള പരാതിയില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കൊടുവള്ളി നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പരാതിയില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിച്ച് പരാതിക്കാരനെ അറിയിക്കണമെന്നും റിപ്പോര്‍ട്ട് അയക്കണമെന്നുമാണ് നിര്‍ദ്ദേശം. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമണ്ണ കലക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി.
ലയണല്‍ മെസ്സി,നെയ്മര്‍,ക്രിസ്ത്യാനോ റൊണാള്‍ഡോ എന്നിവരുടെ വമ്പന്‍ കട്ട്ഔട്ടുകള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഫിഫ അടക്കം തങ്ങളുടെ ഔദ്യോഗികം പേജ് വഴി ഇത് പങ്കുവെക്കുകയും ചെയ്തിരുന്നു.പുഴ കയ്യേറിയെന്നും, സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമണ്ണ പരാതി നല്‍കിയിരുന്നത്.