X

കൊടുവള്ളി സ്വര്‍ണക്കവര്‍ച്ച: അഞ്ചു പേര്‍ അറസ്റ്റില്‍

കോഴിക്കോട് കൊടുവള്ളി സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് രമേശ് ഉള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയാതായി കോഴിക്കോട് റൂറല്‍ എസ്പി നിധിന്‍ രാജ് പറഞ്ഞു. ഇയാളെ കൂടാതെ വിപിന്‍, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്ന് 1.3 കിലോ സ്വര്‍ണ്ണം പൊലീസ് കണ്ടെടുത്തു. രമേശന്‍ സംഘത്തിന് ക്വട്ടേഷന്‍ കൊടുത്ത തുക 12 ലക്ഷം രൂപയും പിടികൂടി. ബൈജുവിനെ ആക്രമിച്ച് സ്വര്‍ണം കവരാന്‍ രമേശ് ആണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി.

കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.

ബുധനാഴ്ച രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൊടുവള്ളിയിലെ ജ്വല്ലറി ഉടമ ബൈജുവിനെ കാറിടിച്ച് വീഴ്ത്തി സംഘം സ്വര്‍ണം കവരുകയായിരുന്നു. 1.75 കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇനി ഒരാളെ കൂടി പിടികൂടാന്‍ ഉണ്ട്.

വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ച കാറാണ് കുറ്റകൃത്യം നടത്തുന്ന സമയത്ത് ഉപയോഗിച്ചതെന്നും കണ്ടെത്തി.

webdesk17: