തിരുവനന്തപുരം: രമേശ് ചെന്നിത്തല പ്രോട്ടോക്കോള്‍ ലംഘിച്ചതായി കോടിയേരി ബാലകൃഷ്ണന്‍. ചെന്നിത്തല യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പാരിതോഷികം വാങ്ങിയെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സിബിഐയ്ക്ക് അവരുടെ രീതിയില്‍ പ്രവര്‍ത്തിക്കാമെന്നും എന്നാല്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും ഒന്നല്ല. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ നിലപാടുണ്ടെന്നും സര്‍ക്കാരിന് സര്‍ക്കാരിന്റേതായ നിലപാടുണ്ടെന്നും കോടിയേരി പറഞ്ഞു. എല്ലാ കേന്ദ്ര ഏജന്‍സികള്‍ വന്നാലും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു.
സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു, അന്വേഷണം തടയില്ല; കോടിയേരി
Tags: kodiyeri