കോഴിക്കോട്: മുഖ്യമന്ത്രിയെ പിണറായി വിജയന്റെ പോലീസിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ പാടില്ലെന്ന് കൊടിയേരി പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദിയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൊടിയേരിയുടെ വിമര്‍ശനം.
ഭീകരപ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് യുഎപിഎ ചുമത്തുന്നത്. യുഎപിഎ നിയമം ദുരുപയോഗം ചെയ്യാന്‍ പാടില്ല. ഇത് ചുമത്തിയ കേസുകളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ പുനരന്വേഷണം നടത്തും. സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പോലീസ് ഓഫീസര്‍മാരുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എഴുത്തുകാരനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ലായിരുന്നുവെന്നും കൊടിയേരി പറഞ്ഞു.
എഴുത്തുകാരന്‍ കമാല്‍ സി ചവറയെ ആസ്പത്രിയില്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. നദീറിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ് .നദിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കമാല്‍ സി ചവറ നിരാഹാരം തുടരുകയാണ്. കഴിഞ്ഞ ദിവസം യുഎപിഎ ചുമത്തിയതിനെതിരെ വിഎസ് അച്ചുതാനനന്ദന്‍ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് കൊടിയേരിയും പോലീസിനെ വിമര്‍ശിക്കുന്നത്.