കോടിയേരി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

വടകര: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച ഇന്നോവ കാര്‍ അപകടത്തില്‍ പെട്ടു. കോടിയേരി സഞ്ചരിച്ച കാറിനു പിന്നില്‍ ബസിടിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് മുന്നു മണിയോടെ ദേശീയപാതയില്‍ ചോറോട് ഓവര്‍ബ്രിഡ്ജിനു സമീപമാണ് അപകടമുണ്ടായത്. അപകത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നോവയുടെ പിന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്.

മരണവീട്ടില്‍ പോയി വടകരയിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് കോടിയേരി മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു. ബസും കാറും പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

chandrika:
whatsapp
line