കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാട് അതീവ ദു:ഖകരവും, വ്യക്തിപരമായി വലിയ നഷ്ടവുമാണെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും മുന്‍ മന്ത്രിയുമായ വി. കെ ഇബ്രാഹിം കുഞ്ഞ്. രാഷ്ട്രീയമായി എതിര്‍ചേരിയിലായിരിക്കുമ്പോഴും സൗഹൃദവും അടുപ്പവും കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു കോടിയേരി.
നിയമസഭാംഗങ്ങള്‍ ആയിരിക്കുമ്പോഴും,അല്ലാതെയും ഒരുപാട് നല്ല നിമിഷങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഈ വിഷമനിമിഷങ്ങളെ അതിജീവിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.