തിരുവനന്തപുരം: കാസകോട് കല്ലിയോടുണ്ടായ ഇരട്ട കൊലപാതകങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരും വഴി തിരുവനനന്തപുരത്തെ ആഭ്യന്തരവിമാനത്താവളത്തില്‍ വെച്ചാണ് കാസര്‍കോട് കൊലപാതത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞത്. എന്നാല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ പൊലീസ് ശക്തമായ നടപടി എടുക്കണമെന്ന് കൊടിയേരി പറഞ്ഞു. പ്രതികളെ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കാതെ പൊലീസ് പഴുതടച്ച അന്വേഷണം നടത്തണം. പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കണം. ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയും അന്വേഷിക്കും. കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു
നേരത്തെ എന്ത് സംഭവം നടന്നാലും എന്തിന്റെ പേരിലായാലും മനുഷ്യരെ വെട്ടിക്കൊല്ലാന്‍ പാടില്ല, അത് പ്രാകൃത നിലപാടാണ്. ഇത്തരം സംസ്‌കാരം പാര്‍ട്ടി ഉപേക്ഷിക്കണമെന്നും കൊടിയേരി പറഞ്ഞു.