കല്‍പ്പറ്റ:കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്ലിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്തെ മുസ്ലീം ചെറുപ്പക്കാരെ തടവറയിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് കേന്ദ്രത്തിന്റെ മുത്തലാഖ് ബില്ലെന്ന് കൊടിയേരി പറഞ്ഞു. സി.പി.എം വയനാട് ജില്ലാ സമ്മേളന സമാപനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്തലാഖ് നിയമവിരുദ്ധമാണെന്ന് നേരത്തെ സുപ്രീംകോടതി വിധിച്ചതാണ്. സി.പി.എം മുത്തലാഖിന് എതിരാണ്. സദുദ്ദേശ്യപരമായ നിമയമനിര്‍മ്മാണത്തിനല്ല ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവന്നത്. സുപ്രീംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനാല്‍ ഇത്തരം നിയമനിര്‍മ്മാണത്തിന്റെ ആവശ്യമില്ല. വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും മുസ്ലിം ചെറുപ്പക്കാരെ തടവിലാക്കാനുമുള്ള ആര്‍.എസ്.എസിന്റെ ശ്രമമാണ് ഇതിനുപിന്നില്‍. കേന്ദ്രം തിടുക്കപ്പെട്ടുണ്ടാക്കിയ ഈ ബില്ലിനോട് യോജിക്കാനാവില്ലെന്നും കൊടിയേരി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് എതിരെയാണ് ബി.ജെ.പിയുടെ ഭരണമെന്നും ആര്‍.എസ്.എസ് രാജ്യത്തെ ഹിന്ദുക്കള്‍ക്ക് എതിരാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ മുസ്ലീം ചെറുപ്പക്കാരെ തടവറയിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് കേന്ദ്രത്തിന്റെ മുത്തലാഖ് ബില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിടുക്കപ്പെട്ടുണ്ടാക്കിയ ബില്ലിനോട് യോജിക്കാനാവില്ല. രാജ്യത്തെ ജനങ്ങള്‍ക്ക് എതിരെയാണ് ബിജെപിയുടെ ഭരണമെന്നും ആര്‍സ്എസ് രാജ്യത്തെ ഹിന്ദുക്കള്‍ക്ക് എതിരാണെന്നും കോടിയേരി പറഞ്ഞു.
ക്രിസ്ത്യന്‍ സമൂഹത്തിന് ക്രിസ്തുമസ് ആഘോഷിക്കാന്‍ പോലും ബി.ജെ.പി സര്‍ക്കാരുകള്‍ അനുവദിച്ചില്ല. പള്ളിയില്‍ ആരാധന നടത്താന്‍പോലും പലയിടത്തും സമ്മതിച്ചില്ല. ക്രൈസ്തവ സഹോദരന്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതായി ആര്‍ച്ച് ബിഷപ്പിനുതന്നെ പറയേണ്ടി വന്നു. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണെന്നും കൊടിയേരി പറഞ്ഞു.