തിരുവനന്തപുരം: മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. എ.കെ.ജി സെന്ററിനു സമീപത്തെ താമസസ്ഥലത്തു നിന്ന് ആംബലന്‍സിലാണ് വിമാനത്താവളത്തിലേക്ക് പോയത്. അവിടെ പ്രത്യേക എയര്‍ ആംബുലന്‍സ് വിമാനത്തില്‍ ചെന്നൈയിലെത്തിക്കുകയായിരുന്നു. ഭാര്യ വിനോദിനി ബാലകൃഷ്ണനും അദ്ദേഹം ചികിത്സിക്കുന്ന ഡോക്ടറുമൊപ്പമുണ്ട്.
അപ്പോളോയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇന്നലെ തലസ്ഥാനത്തെത്തിയിരുന്നു. കോടിയേരിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും രാവിലെ എത്തിയിരുന്നു. അനാരോഗ്യത്തെത്തുടര്‍ന്ന് കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്ന് എം.വി ഗോവിന്ദന് ചുമതല നല്‍കിയിരുന്നു.