തിരുവനന്തപുരം: കേരളത്തില്‍ പുതിയ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. സുപ്രീം കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുകയാണ് ചെയ്തത്. മദ്യാസക്തി കുറക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ പുതിയ കാര്യം നടപ്പാക്കുന്നതു പോലെ തെറ്റായ പ്രചാരമാണ് രണ്ടു ദിവസമായി കേരളത്തില്‍ നടക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ വക്രീകരിക്കുകയാണെന്നും കൊടിയേരി പറഞ്ഞു.