X

മകന്‍ എവിടെയാണെന്ന് അറിയില്ല ; കോടിയേരി ബാലകൃഷ്ണന്‍

ലൈംഗികാരോപണക്കേസില്‍ മകനെ സംരക്ഷിക്കില്ലെന്നും പാര്‍ട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകന്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും ബിനോയിയെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ലെന്നും കോടിയേരി പറഞ്ഞു .

സ്വന്തം ചെയ്തികളുടെ ഫലം വ്യക്തികള്‍ തന്നെ അനുഭവിക്കണമെന്നും നിരപരാധിത്തം തെളിയിക്കേണ്ടത് ആരോപണവിധേയന്‍ തന്നെയാണെന്നും കോടിയേരി പറഞ്ഞു. ആരോപണത്തിന്റെ നിജസ്ഥിതി പൊലീസ് കണ്ടെത്തട്ടെയെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Test User: