തിരുവനന്തപുരം: സംസ്ഥാനത്തെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര സര്‍ക്കാറിന്റെ പരാജയം മറച്ചു പിടിക്കാന്‍ കേരളത്തിനെതിരെ ബിജെപി കേന്ദ്ര നേതൃത്വം പ്രചരണം നടത്തുകയാണെന്ന് കൊടിയേരി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ കേരളാ സന്ദര്‍ശനമെന്നും കൊടിയേരി പരിഹസിച്ചു.
സംസ്ഥാനത്തെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണ്. തിരുവനന്തപുരത്ത് പാര്‍ട്ടിക്ക് കൗണ്‍സിലര്‍ക്കും നേതാക്കള്‍ക്കുമെതിരെ ആക്രമം നടന്നു. കേരളത്തില്‍ ആക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത് ആര്‍.എസ്.എസ് ആണ്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വിജയാഹ്ലാദത്തില്‍ സി.പിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തി.
സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 13 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ആര്‍.എസ്.എസ് കൊലപ്പെടുത്തിയത്. 250ലേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ് ആക്രമത്താല്‍ ആസ്പത്രിയിലാണ് കൊടിയേരി പറഞ്ഞു.
ദേശീയ തലത്തില്‍ ബി.ജെ.പി കേരളത്തെ കുറിച്ച് ക്രുപ്രചരണം നടത്തുന്നു. ആക്രമിച്ച് വികലാംഗനാക്കുക കൊലപ്പെടുത്തുക എന്നതാണ് സംഘപരവാര്‍ രീതി. അമിത് ഷാ കേരളത്തില്‍ എത്തി ആക്രമത്തിന് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ അവര്‍ നേതൃത്വം നല്‍കുകയാണ്. ഇടതുപക്ഷ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുകയാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യം, കൊടിയേരി പറഞ്ഞു.