X

അമിത്ഷായുടെ സന്ദര്‍ശനത്തിന് ശേഷമാണ് കേരളത്തില്‍ ആര്‍.എസ്.എസ് ആക്രമണങ്ങള്‍ ഉണ്ടായതെന്ന് കൊടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം:ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് കേരളത്തില്‍ ആര്‍.എസ്.എസ് ആക്രമണങ്ങള്‍ ഉണ്ടായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. സി.പി.എമ്മിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന മോഹം ബിജെപിക്ക് ഉണ്ടെങ്കില്‍ ആ മോഹം അങ്ങ് ഉപേക്ഷിക്കുന്നതാണ് നല്ലത്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററെ കൊലപ്പെടുത്താനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസം നടന്നതെന്നും കൊടിയേരി പറഞ്ഞു.
ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ഹിന്ദുസേന പ്രര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് കേരളത്തില്‍ നടക്കുന്നതും. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കയറി വരാന്‍ വേണ്ടിയാണ് സിപിഎം കേന്ദ്രങ്ങളില്‍ കയറിയുളള ആക്രമണം. ഇടത് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കേരളത്തില്‍ തുടര്‍ച്ചയായി ആക്രമണങ്ങളാണെന്നും ക്രമസമാധാനം തകര്‍ന്നെന്നും സ്ഥാപിക്കാനാണ് ബിജെപിആര്‍എസ്എസ് ശ്രമം. മോഹനന്‍മാസ്റ്റര്‍ക്കുനേരെയുള്ള ബോംബ് പൊട്ടിയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമിത് ഷാ ഇഫക്റ്റാണിതെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നേടാനുളള ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കാരുടെ പ്രകോപനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പെട്ടുപോകാന്‍ പാടില്ല, സംയമനം പാലിക്കണമെന്നും കൊടിയേരി പറഞ്ഞു.

chandrika: