X

കൊടിഞ്ഞി ഫൈസല്‍ വധം: നാളെ വീണ്ടും പരിഗണിക്കും വക്കീലില്ലാതെ കേസ് കോടതിയിലെത്തുന്നത് ഇരുപതാം തവണ

യു.എ റസാഖ് തിരൂരങ്ങാടി

ആര്‍.എസ്.എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ നാളെ കോടതി വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനെ തുടര്‍ന്ന് ഇത് ഇരുപതാം തവണയും ഫൈസലിന്റെ കുടുംബത്തിന്റെ ഭാഗത്ത് വക്കീലില്ലാതെയാണ് കേസ് പരിഗണിക്കു ന്നത്. 2018 മുതല്‍ കേസ് കോടതി പരിഗണിക്കുന്നുണ്ടെങ്കിലും 2022 ഡിസംബര്‍ എട്ട് മുതല്‍ വിചാരണ പട്ടിക കോടതി പുറപ്പെടിവിച്ചിരുന്നു. അക്കാലം മുതല്‍ ഇത് വരെ കോടതിയില്‍ വക്കീല്‍ ഹാജറാകാത്തതിനാല്‍ കേസ് മാറ്റിവെച്ച് മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ഇരുപത് തവണയും വിചാരണക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കോടതി ചേര്‍ന്നെങ്കിലും ഫൈസലിന്റെ കുടുംബത്തിന് സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിശ്ചയിക്കാത്തതിനാല്‍ മാറ്റിവെക്കുകയാണുണ്ടായത്.

2017-ല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.ശ്രീധരനെയും അദ്ധേഹ ത്തെ സഹായിക്കാനായി അ ഡ്വ.പി.പി ബഷീറിനെയും സര്‍ ക്കാര്‍ നിയമിച്ചിരുന്നു. എ ന്നാല്‍ ഇരുവരും കേസില്‍ ഹാ ജറായിരുന്നില്ല. 2020 ജനുവരി യില്‍ മഞ്ചേരി ജില്ലാ കോടതി യില്‍ നിന്നും കേസ് തിരൂര്‍ സബ് ജില്ലാ കോടതിയിലേക്ക് മാറ്റി. 2024 ഫെബ്രുവരിയില്‍ കേസില്‍ നിന്നും പിന്മാറുന്നതായി കാണിച്ച് അഡ്വ. ശ്രീധരന്‍ സര്‍ക്കാറിന് കത്ത് നല്‍കി. ഉടനെ ഫൈസലിന്റെ ഭാര്യ ജസ്‌ന അഡ്വ.കുമാരന്‍ കുട്ടിയെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു.

മാസം മൂന്ന് പിന്നിട്ടിട്ടും ജ സ്‌നയുടെ പരാതി സര്‍ക്കാര്‍ പരിഗണിക്കാത്തതിനെ തു ടര്‍ന്ന് ജസ്‌ന ഹൈക്കോടതി യെ സമീപിച്ചു. 2024 ജൂലൈ 27-ന് കോഴിക്കോട് സ്വദേശിയും ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ അഡ്വ.കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കണമെന്ന് നിര്‍ദേശിച്ച് ജസ്‌നക്ക് അനുകൂല വിധി ലഭിച്ചു. എന്നാല്‍ മാസം പിന്നിട്ടിട്ടും കുമാരന്‍ കുട്ടിയെ വക്കീ ലായി സര്‍ക്കാര്‍ നിയമിച്ചില്ല. പകരം അഡ്വ.പി.ജി മാത്യൂവിനെ സ്‌പെഷല്‍ പബ്ലിക്ക് പ്രോസി ക്യൂട്ടറായി 2024 സെപ്തംബര്‍ 2-ന് സര്‍ക്കാര്‍ നിയോഗിച്ചു. അതേസമയം പി.ജി മാത്യു ഈ മാസം 9-ന് തന്നെ സര്‍ക്കാറിന് രാജികത്ത് കൈമാറി.

ഇതോടെ ജസന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. കേസ് നാളെ വീണ്ടും പരിഗണിക്കുമ്പോള്‍ വക്കീലില്ലാതെ മാറ്റി വെക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ 19 ത വണയും കേസ് ഇത് പോലെ യാണ് മാറ്റിവെക്കുകയാണുണ്ടായത്. തിരൂര്‍ ജില്ലാ കോടതിയും സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ അടിയന്തിരമായി നിയമിക്കണമെന്ന് സര്‍ക്കാറിന് നിരവധി തവണ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ സര്‍ക്കാര്‍ ആര്‍.എസ്.എസിനെ സഹായിക്കുന്ന നിലപാട് തുടരുകയാണ്. അഡ്വ.കുമാരന്‍ കുട്ടി ടി.പി വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചു കൊടുത്ത വക്കീലാണ്. അഡ്വ.കുമാ ന്‍ കുട്ടിയാണ് ഫൈസല്‍ വധക്കേസില്‍ ഹാജറാകുന്നതെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് സര്‍ക്കാറിന് ഉറപ്പുള്ളതിനാല്‍ ആര്‍.എസ്.എസുകാരായ പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ സ്‌പെഷല്‍ പ ബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതെന്ന ആക്ഷേപം ശക്തമാണ്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യുവജന സംഘടനകള്‍.

 

webdesk13: