X

കൊടിഞ്ഞിയിലെ ആര്‍എസ്എസ് ഭീകരതക്ക് ഇന്നേക്ക് അഞ്ച് വര്‍ഷം ഫൈസലിന്റെ ഓര്‍മയില്‍ വിതുമ്പി കൊടിഞ്ഞി ഗ്രാമം

യു.എ റസാഖ്

തിരൂരങ്ങാടി: മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമാണ് കൊടിഞ്ഞി. എല്ലാ മതക്കാരും കൊടിഞ്ഞി പള്ളിക്ക് കീഴില്‍ ഒത്തൊരുമയോടെ കഴിയുന്ന നാട്. അമ്പലം പോലും പള്ളിയുടെ സ്ഥലത്ത് സ്ഥിരി ചെയ്യുന്ന സംസാകര സമ്പന്നമായ നാട്. ആ നാടിന്റെ സൗഹാര്‍ദ്ദന്തരീക്ഷം തകര്‍ക്കാന്‍ ആര്‍.എസ്.എസ് കൊടിഞ്ഞിയില്‍ നടത്തിയ ഭീകരതക്ക് ഇന്നേക്ക് അഞ്ച് വര്‍ഷം തികയുകയാണ്. ഇസ്ലാം മതം സ്വീകരിച്ചു എന്ന ഒറ്റക്കാരണത്താല്‍ 28-കാരാനായ പുല്ലാണി ഫൈസലിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തി വെട്ടി വീഴ്ത്തിയത് 2016 നവംബര്‍ 19-ഞായറാഴ്ച്ചയിലെ പുലര്‍ച്ചയായിരുന്നു.

അവധി ദിവസത്തിന്റെ ആലസ്യത്തില്‍ ഉണര്‍ന്ന കൊടിഞ്ഞി ഗ്രാമം ഫൈസലിന്റെ കൊലപാതം കേട്ട് ഞെട്ടിയാണുണര്‍ന്നത്. നവംബര്‍ 20-ന് റിയാദിലേക്ക് മടങ്ങാനിരിക്കെ യാത്രയാക്കാനെത്തുന്ന ഭര്യാപിതാവിനെയും മറ്റു ബന്ധുക്കളെയും കൂട്ടുന്നതിന് പുലര്‍ച്ചെ താനൂര്‍ റയില്‍വെ സ്റ്റേഷനിലേക്ക് ഓട്ടോയില്‍ പുറപ്പെട്ടതായിരുന്നു ഫൈസല്‍. കൊടിഞ്ഞി പാലാപാര്‍ക്കില്‍ വാടക ക്വട്ടേഴ്സില്‍ താമസിക്കുകയായിരുന്ന ഫൈസല്‍ സഞ്ചരിച്ച ഓട്ടോക്ക് പിറകെ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് കൃത്യം നടത്തിയത്. പാലാ പാര്‍ക്ക് മുതല്‍ ഓട്ടോയെ പിന്തുടര്‍ന്ന സംഘം കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ച് ഫൈസലിനെ വെട്ടി വീഴ്ത്തി. വയറിനും തലക്കുമെല്ലാം കുത്തേറ്റ് ഫൈസല്‍ തല്‍ക്ഷണം മരണപ്പെട്ടു. പുലര്‍ച്ചെ 5.03-നായിരുന്നു സംഭവം.
ശക്തമായ പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ആര്‍.എസ്.എസ് ജില്ലാ കാര്യവാഹക് മഠത്തില്‍ നാരായണനടക്കം 16 പേരെ അന്വേഷണം സംഘം അറസ്റ്റ് ചെയതു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരു വര്‍ഷമെടുത്തതോടെ പ്രതികള്‍ക്ക് മഞ്ചേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ഇത്രയും വലിയ കേസില്‍ ജില്ലാ കോടതി ജാമ്യം അനുവദിച്ച ഏക കേസാണിത്. സര്‍ക്കാര്‍ വക്കീല്‍ ജാമ്യത്തെ വേണ്ട രൂപത്തില്‍ എതിര്‍ക്കാത്തതിനാലാണ് പ്രതികള്‍ക്ക് വേഗത്തില്‍ ജാമ്യം ലഭിച്ചതെന്ന ആക്ഷേപം അന്ന് മുതലെ നിലനില്‍ക്കുന്നുണ്ട്. മാത്രവുമല്ല സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യമടക്കം പരിഗണിച്ചത് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ശേഷമാണ്. കുടുംബത്തിന് ധനസഹായം നല്‍കണമെന്നാവശ്യവും പരിഗണിക്കപ്പെട്ടില്ല.
പറക്കമറ്റാത്ത മൂന്ന് കുട്ടികളേയും വൃദ്ധരായ മാതാപിതാക്കളൊമൊത്ത് ഫൈസലിന്റെ ഭാര്യ ജസ്ന തന്റെ നൊമ്പരം പങ്കുവെക്കനാകാതെ വിങ്ങുന്ന മനസ്സുമായി കഴിയുകയാണ്. ഇളയ മകള്‍ ഫര്‍സാനാ ഫാത്തിമ ഇന്ന് രണ്ടാം ക്ലാസ്സില്‍ പഠിക്കുകയാണ്. ഫൈസലിന്റെ മറ്റുമക്കളായ ഒന്‍പത് വയസ്സുകാരന്‍ ഫായിസിനും പതിനൊന്ന് വയസ്സുകാരന്‍ ഫഹദിനും ചിലതെല്ലാം അറിയാം. എങ്കിലും ആരോടും വെറുപ്പോ ദേഷ്യമോ ഇല്ലാതെ എല്ലാവരോടും പുഞ്ചിരിക്കുന്ന മുഖവുമായി നൊമ്പരങ്ങള്‍ അടക്കി പിടിച്ച് കഴിയുകയാണ് ഈ കുഞ്ഞുങ്ങള്‍. ഇവര്‍ക്കായി കൊടിഞ്ഞി പള്ളിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയ വീട്ടിലാണ് ഈ പിഞ്ചോമനകള്‍ ഇന്ന് താമസിക്കുന്നത്.

നാട്ടില്‍ കലാപം സൃഷ്ടിക്കുകയും ഫൈസലിന്റെ മാര്‍ഗം സ്വീകരിക്കുന്നവരെ ഭയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ കൊലപാതകത്തില്‍ സംഘ്പരിവാര്‍ ആഗ്രഹിച്ചതൊന്നും നാട്ടില്‍ നടന്നില്ലെന്ന് മാത്രമല്ല അതിന് ശേഷം ഫൈസലിന്റെ പിതാവും സഹോദരിമാരടക്കമുള്ള 14 പേരാണ് ഇസ്ലാം മതം സ്വീകരിച്ചത്. എന്നാല്‍ ഈ കുരുന്നു മനസ്സുകളുടെ പുഞ്ചിരിക്കിടയിലും തേങ്ങുന്ന ഹൃദയം സൃഷ്ടിക്കാന്‍ മാത്രമാണ് കൊലപാതകത്തിലൂടെ സംഘികള്‍ക്കായത്.

web desk 1: