തൃശൂര്‍ : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട ദിവസങ്ങളില്‍ തലേന്നുംജയിലിനു പുറത്തുണ്ടായിരുന്നതു ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു കുറ്റവാളികള്‍. കൊലപാതകം നടന്ന 12നു ടിപി കേസിലെ രണ്ടാംപ്രതി കിര്‍മാണി മനോജ് പരോളിലായിരുന്നു. മൂന്നാംപ്രതി കൊടി സുനി പരോള്‍ വാസത്തിനു ശേഷം ജയിലില്‍ തിരിച്ചെത്തുന്നതു കൊലപാതകം നടന്ന ദിവസം വൈകിട്ട്. ടിപി കേസിലെ കുറ്റവാളികള്‍ക്ക് ഒരേസമയം പരോള്‍ അനുവദിക്കുന്നതിനു നിയന്ത്രണമുണ്ടായിരിക്കെയാണ് സുനിക്കും കിര്‍മാണിക്കും ഒരേ സമയം പരോള്‍ ലഭിക്കുന്നത്. ഒന്നാം പ്രതി എം സി അനുപൂം തൊട്ടടുത്ത ദിവസം പരോളില്‍ പുറത്തിറങ്ങിയതായും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
12നു രാത്രി 11.30ന് ആണു ഷുഹൈബ് കണ്ണൂരില്‍ ആക്രമിക്കപ്പെടുന്നത്. ഇതേദിവസം വൈകിട്ടു നാലുമണി വരെ കൊടി സുനി പരോളിലായിരുന്നു. ജന!ുവരി 24നു പരോളിലിറങ്ങിയ കിര്‍മാണി മനോജും ഈ മാസം 13നു രാവിലെ പരോളിലിറങ്ങിയ അനൂപും ഇപ്പോഴും പുറത്തു തന്നെ. കടുത്ത ഉപാധികള്‍ക്കു വിധേയമായാണു കൊടി സുനിക്കു പരോള്‍ അനുവദിച്ചത്. കണ്ണൂര്‍ ജ!ില്ലയില്‍ പ്രവേശിക്കാനുള്ള നിയന്ത്രണമായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍, പരോള്‍കാലത്തു സുനി കണ്ണൂര്‍ ജില്ലയില്‍ എത്തിയിരുന്നതായി വിവരമുണ്ട്.