X

കൊടകര കുഴല്‍പ്പണം: കേസ് അന്വേഷിക്കാന്‍ ഇ.ഡിയും ഐ.ടിയും തയ്യാറാകത്തതില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം നല്‍കണമെന്ന് കെ.സി. വേണുഗോപാല്‍

കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാന്‍ ഇ.ഡിയും ഐ.ടിയും തയ്യാറാകത്തതില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം നല്‍കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കേരള പൊലീസിന്റെ അന്വേഷണം വെറും പ്രഹസനമാണെന്നും കേരളത്തിലെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ട കൊടകരയിലാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം നിയന്ത്രിക്കാന്‍ അധികാരത്തില്‍ വന്നവരാണെന്നാണ് മോദി ഭരണകൂടം സ്വയം അവകാശപ്പെടുന്നതെന്നും പാവപ്പെട്ടവനെ ദുരിതത്തിലാക്കി നോട്ട് നിരോധനം വരെ നടത്തിയത് കള്ളപ്പണം നിയന്ത്രിക്കാനല്ലെയെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു. കാടികളുടെ കള്ളപ്പണ വേട്ട നടത്തിയിട്ട് അത് അന്വേഷിക്കാന്‍ ഇ.ഡിയും ആദായ വകുപ്പും തയ്യാറാകാത്തത് എന്താണെന്ന് അദ്ദേഹം ആരാഞ്ഞു.

ഒരു വിഭാഗത്തിന്് മാത്രമുള്ളതാണോ നിയമമെന്നും എന്തുകൊണ്ട് നടപടി എടുത്തില്ലായെന്ന് കേന്ദ്രസര്‍ക്കാരും ധനകാര്യ മന്ത്രിയും മറുപടി പറയണമെന്നും വേണുഗോപാല്‍ ആവര്‍ത്തിച്ചു.

അതേസമയം ബി.ജെ.പിയുടെ കള്ളപ്പണം പിടിച്ചിട്ടും കേരളത്തിലെ പൊലീസ് ഒന്നും ചെയ്തില്ലെന്നും എന്തുകൊണ്ടാണ് നടപടി എടുക്കാതിരുന്നതെന്നും നടക്കുന്ന പൊലീസ് അന്വേഷണം വെറും പ്രഹസനമാണ് അദ്ദേഹം കുറ്റപ്പെടുത്തി.

 

webdesk17: