കോഴിക്കോട്: കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നേട്ടീസ്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കോഴിക്കോട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് പോലീസ് സംഘം നോട്ടീസ് നല്‍കിയത്.
3.5 കോടി രൂപ പിടിച്ചെടുത്തതില്‍ 3.25 കോടി ധര്‍മ്മരാജന്റേയും 25 ലക്ഷം രൂപ സുനില്‍ നായിക്കിന്റേതുമാണ് നിലപാടാണ് ബിജെപി സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാനത്തിന്റെ പുറത്തുനിന്ന് വന്ന കള്ളപ്പണത്തിന്റെ ഉറവിടം വ്യക്തമാക്കണം, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യംചെയ്യല്‍ വേണം എന്നാണ് സംസ്ഥാന പോലീസിന്റെ നിലപാട്.
എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണോ എന്നത് അടക്കമുള്ള കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ തീരുമാനമെടുക്കുമെന്ന് കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.