X

കൊച്ചിന്‍ കാര്‍ണിവല്‍ സുരക്ഷാ വീഴ്ച; റിപ്പോര്‍ട്ട് തേടി സിറ്റിപൊലീസ് കമ്മീഷണര്‍

എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സരാഘോത്തിലെ സുരക്ഷാവീഴ്ച്ചയില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി. ഡി.സി.പിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ച്ച വന്നിട്ടുണ്ടൊയെന്ന് അന്വോഷിക്കും. ആഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗഡിലേക്ക് എത്തിയത് ലക്ഷക്കണക്കിന് ആളുകളായിരുന്നു. ഇരുപതിനായിരം പേരെയാണ് ഗ്രൗഡില്‍ ഉള്‍ക്കൊള്ളിക്കാവുന്ന പരമാവധി എണ്ണം. എന്നാല്‍ ലക്ഷത്തിലധികം പേരാണ് ഇവിടെയെത്തിയത്.

കോവിഡ് മൂലം രണ്ടു വര്‍ഷമായി നടക്കാതിരുന്ന ആഘോഷത്തിന് ഇത്തവണ വലിയ രീതിയിലുള്ള ജനപ്രവാഹം തന്നെയാണ് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗഡിലെത്തിയത്. പാപ്പാഞ്ഞിയെ കത്തിക്കുന്നതും അതുമായി ബന്ധപ്പെട്ട പരിപാടികളും കാണുന്നതിന് വേണ്ടി അന്യജില്ലക്കാരും നിരവധി വിദേശികളുമാണ് കൊച്ചിയിലെത്തിയത്.

webdesk14: