കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന് കൊടിയേറാന്‍ ഇനി 30 ദിവസം. ഡിസംബര്‍ 12ന് തുടങ്ങുന്ന ബിനാലെ 112 ദിവസത്തിനു ശേഷം 2019 മാര്‍ച്ച് 29നാണ് അവസാനിക്കുന്നത്. ഒമ്പത് വേദികളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ 95 കലാകാരന്‍ാര്‍ പങ്കെടുക്കുക്കും. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം ദര്‍ബാര്‍ ഹാള്‍ എന്നിവിടങ്ങളിലാണ് പ്രധാന വേദികള്‍. വൈവിദ്ധ്യം കൊണ്ടും പ്രമേയം കൊണ്ടും വേറിട്ടു നില്‍ക്കുന്നതായിരിക്കും അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെയുടെ നാലാം ലക്കം.ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, പൂര്‍വ്വേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ കലാകാരന്‍മാരെയാണ് ബിനാലെക്കായി തെരഞ്ഞെടുത്തത്. ബിനാലെയില്‍ പങ്കെടുക്കുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്ന പ്രത്യേകതയും നാലാം ലക്കത്തിനുണ്ട്.
ബറോഡയിലെ മഹാരാജ സായാജിറാവു സര്‍വകലാശാലയില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ അനിത ദുബെ കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യ വനിത ക്യൂറേറ്റര്‍ കൂടിയാണ്. ബിനാലെ പ്രദര്‍ശനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചു നല്‍കുന്നതിനു വേണ്ടി 20 ആര്‍ട്ട് മീഡിയേറ്റര്‍മാരെ ബിനാലെ ഫൗണ്ടേഷന്‍ തയ്യാറാക്കുന്നുണ്ട്. ഫൗണ്ടേഷന്റെ പരിശീലന പരിപാടിയിലൂടെ ബിനാലെ പ്രദര്‍ശനങ്ങളിലൂടെ സൗജന്യമായി ഗൈഡഡ് ടൂറുകള്‍ സംഘടിപ്പിക്കുന്നതിനും ഇവരുടെ സേവനം ഉപയോഗപ്പെടുത്തും. ആസ്പിന്‍വാള്‍ ഹൗസ്, ഡര്‍ബാര്‍ ഹാള്‍, പെപ്പര്‍ ഹൗസ്, കബ്രാള്‍ യാര്‍ഡ്(ബിനാലെ പവലിയന്‍), ഡേവിഡ് ഹാള്‍, കാശി ടൗണ്‍ ഹൗസ്, ഉരു ആര്‍ട്ട് ഹാര്‍ബര്‍, ഡച്ച് വെയര്‍ ഹൗസ്, ആനന്ദ് വെയര്‍ ഹൗസ് എന്നിവയാണ് ബിനാലെയുടെ ഒമ്പത് വേദികള്‍. വിവിധ അനുബന്ധ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.