കൊച്ചി കൂട്ട ബലാത്സംഗ കേസില്‍ നാല് പ്രതികളെ റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ മൂന്ന് വരെയാണ് റിമാന്‍ഡ് ചെയ്തത്.നാല് പേര്‍ക്ക് പുറമെ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. 19കാരിയെ മയക്കി കടത്തിക്കൊണ്ട് പോകാന്‍ ശ്രമം നടന്നുവെന്ന് സംശയിക്കുന്നതായി കൊച്ചി പൊലീസ് കമ്മീഷണര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കൊച്ചി തേവരയിലെ ബാറില്‍ ലഹരി വില്‍പന നടന്നോ എന്നതിലും അന്വേഷണം നടക്കുകയാണ്. പ്രതികളെ ലഹരി പരിശോധനക്കും വിധേയരാക്കിയിട്ടുണ്ട്.
അതേസമയം പരിശോധനക്കായി പൊലീസ് പരാതിക്കാരിയുടെ ഫോണ്‍ പിടിച്ചെടുത്തതിലും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗ ചെയ്ത കേസില്‍ ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സുഹൃത്ത് ഡോളി, കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി എന്നിവരെയാണ് എറണാകുളം എ സി ജെ എം കോടതിയാണ് അടുത്ത മാസം മൂന്ന് വരെ റിമാന്റ് ചെയ്തത്. ബലാത്സംഗം,ഗൂഢാലോചന, കടത്തിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
സഞ്ചരിക്കുന്ന കാറില്‍ വച്ചാണ് മൂന്ന് യുവാക്കള്‍ യുവതിയെ ബലാത്സംഗം ചെയ്തതത്. മയക്ക് മരുന്ന് നല്‍കിയെന്ന യുവതിയുടെ പരാതിയടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. രണ്ട് ദിവസത്തെ കസ്റ്റഡിക്കുള്ള അപേക്ഷ തിങ്കളാഴ്ച്ച പൊലീസ് കോടതിയില്‍ നല്‍കും.സംഭവ ദിവസം ഹോട്ടലില്‍ സംഭവിച്ചതും, വാഹനം രാത്രി സഞ്ചരിക്കുന്നതിന്റെയും സിസിറ്റിവി ദൃശ്യങ്ങളും,യുവതിയുടെ മെഡിക്കല്‍ പരിശോധനാ ഫലവും ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡോളി വിളിച്ചിട്ടാണ് ഹോട്ടലില്‍ പോയതെന്നും ഹോട്ടലില്‍ വച്ച് തനിക്ക് മയക്കുമരുന്ന് നല്‍കിയതായി സംശയമുണ്ടെന്ന് യുവതി പറഞ്ഞു.
സുഹൃത്തുക്കളുടെ വാഹനത്തില്‍ കയറ്റിയത് രാജസ്ഥാന്‍ സ്വദേശി ഡോളിയാണ്. പീഡനത്തിന് ഡോളി സഹായം ചെയ്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതേസമയം, തന്റെഫോണ്‍ സൗത്ത് പൊലീസ് വാങ്ങിയിട്ട് തിരിച്ച് നല്‍കാത്തതില്‍ യുവതി പരാതിയുയര്‍ത്തിയിരുന്നു.