ഇന്നും കൊച്ചിയിലെ വിഷപ്പുക വ്യാപനത്തിന് ശമനമായില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുമ്പോഴും
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നുള്ള പുക ഇപ്പോഴും കൊച്ചിയെ മൂടുകയാണ്. പുക ശമിപ്പിക്കാൻ ഹെലികോപ്റ്റർ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെ ശ്രമം തുടരുന്നുണ്ട് .കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചാണ് മാലിന്യങ്ങൾ ഇളക്കിമാറ്റുന്നത്.
പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.മാർച്ച് 2 നാണ് ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ തീപിടിത്തം ഉണ്ടായത്. തീ പൂർണ്ണമായും അണക്കാൻ കഴിയാത്തതിനാൽ ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചിരുന്നു