X

കൊച്ചിയിൽ ഒരു കുടുംബത്തിലെ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തി

പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗൃഹനാഥനായ മണിയൻ, ഭാര്യ സരോജിനി, മകൻ മനോജ്‌ എന്നിവരാണ് മരിച്ചത്. മണിയൻ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് നിഗമനം.മണിയന്റെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്കു അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്. മനോജിന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു.ലോട്ടറി വിൽപ്പനക്കാരനായിരുന്നു മണിയൻ

webdesk15: